Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source: http://www.islamhouse.com/p/517
ഹജ്ജ് കര്മ്മം എങ്ങിനെ നിര്വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.
Author: അബ്ദുല് ലതീഫ് സുല്ലമി
Reveiwers: സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് റഹ് മാന് സ്വലാഹി
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source: http://www.islamhouse.com/p/2355
അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള് , ആരാധ്യന് അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള് പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില് നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്ശങ്ങളും അഹ്ലു സുന്നത്തി വല് ജമാഅത്തിന്റെ ആദര്ശങ്ങളും തമ്മില് പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
Author: നാസര് ബ്നു അബ്ദുല് കരീം അല് അക്’ല്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
Author: ഹംസ ജമാലി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര് സലഫി