ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര്‍ സലഫി
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
Author: അബ്ദുല്‍ റഹ്മാന് അല്‍-ശീഹ
Reveiwers: അബ്ദുല്‍ ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
Author: മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - ബദീഅ
കേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്റെ അനുബന്ധത്തോടെ
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: ഉസ്മാന് പാലക്കാഴി
Publisher: ദഅ്വ ബുക്സ്
ഹജ്ജ് ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്‍മ്മ ങ്ങളെക്കുറിച്ച് ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട് ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്‍ണ്ണം രൂപം പഠിക്കാന്‍ സാധിക്കുന്നു.
Author: ത്വലാല്‍ ഇബ്’നു അഹമദ് ഉകൈല്‍
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: ശാക്കിര്‍ ഹുസൈന് സ്വലാഹി
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്