ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര് സലഫി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
ഖുര്ആന് ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്ആനില് അനേകം ചരിത്ര പരാമര്ശങ്ങള് പരാമര്ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള് എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്ആനിലേക്ക് ക്ഷണിക്കുന്ന ഖുര്ആനിന്റെ ചരിത്ര വസ്തുതകള് വിവരിക്കുന്ന അമൂല്യ രചന.
Author: മുഹമ്മദ് ഉഥ്മാന് - മുഹമ്മദ് ഉഥ്മാന്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ഖസീം
ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന് ശത്രുക്കള് ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള് വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില് പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല് ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില് ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള് വിശദമായി പ്രതിപാദിക്കുന്നു.
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
Publisher: ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര്-ഷിഫ
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്ഗ്ഗദര്ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്ല്:16-89) മദീനയിലെ മലിക് ഫഹദ് ഖുര്ആന് പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില് നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്ആന് മലയാള പരിഭാഷ, റഫറന്സ് ഇന്ഡക്സ് സഹിതം.
Translators: അബ്ദുല് ഹമീദ് മദനി - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Publisher: മലിക് ഫഹദ് പ്രിന്റിങ്ങ് കോം,പ്ലെക്സ് ഫോര് ഹോലി ഖുര്ആന്
Source: http://www.islamhouse.com/p/527