ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്‍. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്‍ത്താവ് ഉള്‍കൊള്ളിച്ചിട്ടുള്ളത്.
Author: ഹാഫിള് ബ്നു അഹ്’മദ് അല്ഹകമി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
Author: ഷമീര് മദീനി
Reveiwers: അബ്ദുറസാക് സ്വലാഹി
വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.
Author: മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്‍, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
Author: മുഹമ്മദ് അല്ജബാലി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Publisher: ദഅ്‌വ ബുക്സ്
ഇസ്‌ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
Author: മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ്
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി